Join us for Onam 2023 – ഓണം ഇക്കുറി സിഡ്‌മലിനൊപ്പം….

സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ ‘സിഡ്‌മൽ പൊന്നോണം 23 ‘ ന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു . സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബീന രവികുമാർ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പറായ അനിൽ കുമാറിന് നൽകി ടിക്കറ്റ് വില്പനയുടെ ഉൽഘാടനം നിർവഹിച്ചു.
ഏകദേശം 1500 റോളം പേർ പങ്കെടുക്കുന്ന ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത് . രാവിലെ 8 മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് നാലുമണിയോടെ അവസാനിക്കും . രാവിലെ കേരളത്തിന്റെ തനതു സാംസ്‌കാരിക പൈതൃകത്തിൽ ഒരുക്കുന്ന ഓണം വില്ലേജിൽ അത്തപൂക്കള മത്സരം വിവിധ നാടൻ കായിക മത്സരങ്ങൾ , നാടൻ ബ്രേക്‌ഫാസ്റ് ,ഫോട്ടോ ബൂത്ത് , വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് മനം കുളിർപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും .കുടുംബമായി ഒരു ദിവസം നീണ്ട ഓണാഘോഷം എന്ന രീതിയിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് .ടിക്കറ്റുകൾ https://www.trybooking.com/CISDZ എന്ന ഓൺലൈൻ ലിങ്കിൽ ബുക്ക് ചെയ്യാവുന്നതാണ്

Related Posts

Sydmal 2024 Calendar

Sydmal Seniors Program – Thanal

Charity Event – മജീഷ്യൻ മുതുകാട് സിഡ്‌നിയിൽ

Join us for Onam 2023 – ഓണം ഇക്കുറി സിഡ്‌മലിനൊപ്പം….

Sydmal 2023 Calendar

സിഡ്‌മൽ വനിതാ വേദി … വനിതാ ദിന ആഘോഷത്തിൽ പങ്കുചേരാം