Charity Event – മജീഷ്യൻ മുതുകാട് സിഡ്‌നിയിൽ

മജീഷ്യൻ മുതുകാട് സിഡ്‌നിയിൽ
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്‌നി സന്ദർശിക്കുന്നു. സിഡ്‌നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്.
ജൂലൈ 29 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മാരയോങ്ങിലുള്ള ജോൺ പോൾ II ഹാളിൽ വെച്ച് Moulding Mind Magically (MCUBE) എന്ന Interacitve സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.ഒപ്പം അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭിന്ന ശേഷിയുള്ള കുട്ടികൾക്കായി കാസർകോഡ് ആരംഭിക്കുന്ന Different Art Centre ന്റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഇതിൽ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്ററിനായി നൽകുന്നതായിരിക്കും .കൂടാതെ നേരിട്ട് സംഭാവനകൾ നൽകുവാനുള്ള ക്രമീകരണവും ഉണ്ടായിരിക്കും. ഡിന്നറുൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ് അന്വേഷണങ്ങൾക്കും ബീന രവി (+61 425 326 519) നിതിൻ സൽഗുണൻ (accounts@sydmal.com.au | +61 406 492 607) എന്നിവരെ ബന്ധപ്പെടാവുന്നതാണ്
Purchase your tickets online: https://www.trybooking.com/CJRYS

Related Posts

Merry Christmas – 2022

ANZAC DAY

CANCELLED – Ponnonam 21 with Sydmal

Mother’s Day with Sydmal

COVID Community Services – update from Sydmal

COVID-19 Sydmal Support Services